ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി) ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.

സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

English Summary:

Technical Glitches Put a Stop to Ration Card Mustering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com