ADVERTISEMENT

അടിമാലി∙ മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പയെന്ന കാട്ടാന വഴിയോരത്തെ കടകൾ തകർത്തു. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ തുരത്തി. ആർആർടി സംഘം സ്ഥലത്തേക്ക് എത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം നടത്തിയത്. 

Read also: യുവാക്കളെ തട്ടിക്കൊണ്ടുപോയ കാറിൽ രക്തത്തുള്ളികൾ; 2 പേർ കസ്റ്റഡിയിൽ: എഎസ്ഐയുടെയും മൊഴിയെടുത്തു

ഇന്നലെയും മൂന്നാറിൽ പടയപ്പയുടെ ആക്രമണം അരങ്ങേറിയിരുന്നു. മാട്ടുപ്പെട്ടി ഡാമിന് സമീപം വഴിയോരക്കട തകര്‍ത്ത കാട്ടുകൊമ്പന്‍ കടയ്ക്കുള്ളിലെ സാധനങ്ങളും തിന്നു. രാവിലെ ആറരയോടെയെത്തിയ പടയപ്പ കരിക്ക് കച്ചവടം ചെയ്യുന്ന കടയാണ് തകര്‍ത്തത്. അരമണിക്കൂറോളം റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ ശേഷമാണ് വഴിയില്‍ നിന്നും മാറിയത്. 

English Summary:

Wild elephant Padayappa attacked shops in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com