ADVERTISEMENT

പുൽപള്ളി ∙ കൃഗന്നൂരിൽ തൊഴുത്തിൽക്കെട്ടിയ പശുക്കിടാവിനെ വന്യമൃഗം കൊന്നു. പശുവിനെ ആക്രമിക്കുകയും ചെയ്തു. കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന മാത്യു പൂഴിപ്പുറത്തിന്റെ 6 മാസം പ്രായമുള്ള പശുക്കിടാവിനെയാണു കൊന്നത്. നാല് വയസ്സുള്ള പശുവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

പശുക്കിടാവിനെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

A cow was killed by a wild animal at Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com