ADVERTISEMENT

ചെന്നൈ ∙ പ്രശസ്ത തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.

തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രിൽ മാസത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നു.  

English Summary:

Daniel Balaji passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com