ADVERTISEMENT

ആലുവ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 12 പേർക്കു തെരുവുനായയുടെ കടിയേറ്റു. പേവിഷബാധ സംശയിക്കുന്നതിനാൽ നാട്ടുകാർ തെരുവുനായ്ക്കളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച സന്ധ്യയ്ക്കും ചൊവ്വാഴ്ച രാവിലെയുമാണു കടിയേറ്റത്.

ആലുവ നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരൻ കോടനാട് സ്വദേശി ബേബിയുടെ കവിളിലാണു കടിയേറ്റത്. രണ്ടു പേരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശി യോഹന്നാൻ, പള്ളിമുക്ക് സ്വദേശി ആന്റണി, ആലുവ സ്വദേശികളായ അരുൾ, സേവ്യർ, ആന്റണി, രാജമ്മ, നീലീശ്വരം സ്വദേശി നന്ദന, വെളിയത്തുനാട് സ്വദേശികളായ സലിം, ജോസഫ്, അസം സ്വദേശി റഫീഖുൽ, മുടവൂർ സ്വദേശി അനിൽകുമാർ, കൂവപ്പടി സ്വദേശി പോൾ, കോടനാട് സ്വദേശി ബേബി എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

1. ആലുവയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളിലൊന്ന്. 2. മുഖത്തു നായയുടെ കടിയേറ്റ ബേബി.
1. ആലുവയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളിലൊന്ന്. 2. മുഖത്തു നായയുടെ കടിയേറ്റ ബേബി.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളർത്തുന്ന നായയാണു കടിച്ചുതെന്നാണ് ആരോപണം. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.

English Summary:

People bitten by stray dogs in Aluva; Suspected rabies, search for dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com