ADVERTISEMENT

പാലക്കാട് ∙ ‘ഞാൻ രണ്ടു കൈ കൊണ്ടും തള്ളി. അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ’ - ട്രെയിനിൽ കയറി പിടികൂടിയ ആർപിഎഫ് (റെയിൽവേ സംരക്ഷണസേന) ഉദ്യോഗസ്ഥരോടു പ്രതി രജനികാന്ത പറഞ്ഞതിങ്ങനെ. ഇതു വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പിന്നീടു തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചോദ്യംചെയ്യുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. തൃശൂരിൽനിന്നാണു പ്രതി ട്രെയിനിൽ കയറിയത്. വിനോദിനെ തള്ളിയിട്ടശേഷം സീറ്റിൽ പോയി കിടന്നു. ആർപിഎഫ് വരുമ്പോഴും ഇയാൾ കിടക്കുകയായിരുന്നു.

പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശൂരിലെത്തിച്ചു. ഭിന്നശേഷിക്കാരനായ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, മരിച്ച വിനോദിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയോടെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം

അതേസമയം, കുന്നംകുളത്തെ ബാറിൽ ജീവനക്കാരനാണ് പിടിയിലായ പ്രതി രജനികാന്ത എന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ മദ്യപിച്ച് ജോലിക്കു വന്നപ്പോൾ ഇയാളെ പറഞ്ഞുവിട്ടതാണെന്ന് ബാർ ഉടമ വ്യക്തമാക്കി. രണ്ടു മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. രജനികാന്തയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും ബാർ ഉടമ പ്രതികരിച്ചു.

English Summary:

Drunken Bar Employee Commits Homicide on Train, Arrest Confirmed by Railway Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com