ADVERTISEMENT

കൊച്ചി∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. പുതുച്ചേരി വാഹന റജിസ്ട്രേഷൻ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്.

രണ്ടു കാറുകൾ റജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണു കാറുകൾ റജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിനു സുരേഷ് ഗോപി മൊഴി നൽകി‍യത്. എന്നാൽ ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

English Summary:

Puducherry vehicle registration court rejected Suresh Gopi 's petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com