ADVERTISEMENT

പട്ന∙ ബിഹാറിലെ നവാഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും കാലിൽ തൊട്ടും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 25 മിനിറ്റ്  നീണ്ടുനിന്ന പ്രസംഗത്തിനൊടുവിൽ 4,000 എംപിമാരുടെ പിൻബലത്തോടെ മോദി ഭരിക്കുമെന്നു പറയാനും നിതീഷ് മടിച്ചില്ല. ലോക്സഭയിലെ ആകെ സീറ്റുകൾ 543 ആണെന്നിരിക്കെയാണ് നാലായിരം എംപിമാരുടെ പിൻബലത്തോടെ എന്ന് നിതീഷ് പ്രസംഗിച്ചത്.

‘‘ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട് നാലായിരം, അതിലധികം എംപിമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. നിങ്ങൾ വോട്ട് ചെയ്യില്ലേ..നിങ്ങളുടെ മുഴുവൻ വോട്ടും നൽകണം.’’– നിതീഷ് പറഞ്ഞു. 400 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത്.

നിതീഷ് കുമാറിന്റെ പ്രസംഗത്തിനു ശേഷമാണു മോദി പ്രസംഗിക്കാൻ എഴുന്നേറ്റത്. മികച്ച പ്രസംഗമാണ് നടത്തിയതെന്നും തനിക്ക് പ്രസംഗിക്കാൻ ബാക്കിയൊന്നും വച്ചില്ലെന്നും പറഞ്ഞ് നിതീഷിനെ മോദിയും പ്രശംസിച്ചു.

English Summary:

Modi will have the support of four thousand MPs, Nitish Kumar praised Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com