ADVERTISEMENT

കോഴിക്കോട് ∙ നല്ലളത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. കാക്കൂർ കുറ്റിപ്പുറത്ത് ജേക്കബിന്റെ മകൻ അജേഷ് ജേക്കബ് (45) ആണ് മരിച്ചത്. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിൽ ബന്ധുവിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോൾ കഴിഞ്ഞ രാത്രി 11.30നാണ് അപകടം. കോട്ടയത്തുനിന്നു കാസർകോട്ടേക്കു പോകുകയായിരുന്ന ബസാണ് ഇടിച്ചത്.

English Summary:

Kozhikode KSRTC Swift bus hit a passenger who was undergoing treatment and died.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com