ADVERTISEMENT

കൊച്ചി∙ കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രമയ്ക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമെന്നു പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും അറിയിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളും താൽപര്യവുമുണ്ടായി. എസ്എഫ്ഐയ്ക്കും സർക്കാരിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി. 

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിൽ സർക്കാർ രമയെ സ്ഥലംമാറ്റുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമായിരുന്നു രമയുടെ ആരോപണത്തിന് എതിരായിരുന്നു പരാതി. വിദ്യാർഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ മുൻ എസ്എഫ്ഐ നേതാവിനെ പേരെടുത്തു പറഞ്ഞു പ്രിൻസിപ്പൽ കുറ്റപ്പെടുത്തിയിരുന്നു. 

English Summary:

High court dismisses action against Kasaragod govt college former Principal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com