ADVERTISEMENT

കാസർകോട്∙ കാസർകോട്  ചീമേനിയിൽ അമ്മയേയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സജന(32),  മക്കളായ ഗൗതം(8), തേജസ്(4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തിയ ശേഷം സജന തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം. പഞ്ചായത്ത് ജീവനക്കാരിയാണ് സജന. ഞണ്ടാടി സ്വദേശിനിയും ചോയ്യംങ്കോട് കെഎസ്ഇബി സബ് എൻജിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്.

വീടിന്റെ ഒന്നാം നിലയിൽ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഞങ്ങാടിയിലെ പാടിയിൽ നാരായണന്റെയും യമുനയുടെയും മകളാണ് സജന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Mother and children found dead in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com