ADVERTISEMENT

ബത്തേരി∙ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെയും ഭീതിയുടെയും നിഴലിലാക്കാനാണ് ശ്രമമെന്ന് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിണറായി സർക്കാർ ഉത്തരം നൽകുന്നില്ല. എൽഡിഎഫും യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണ്. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാനാണ് ശ്രമം. മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പൗരത്വ ഭേദഗതിയാണ് പ്രധാനവിഷയമായി ഉന്നയിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘മുസ്‌ലിം വിഭാഗത്തെ ഒരുതരത്തിലും സിഎഎ ബാധിക്കില്ലെന്നിരിക്കെ, എൽഡിഎഫും യുഡിഎഫും ഇക്കാര്യം ഉയർത്തി വർഗീയ ധ്രുവീകരണം നടത്താനാണു ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് വന്നാൽ ഒരു വിഭാഗത്തെ പ്രീണിപ്പിച്ചു വോട്ടു നേടാനാണ് ശ്രമം. വയനാട്ടിലെ പൊതുപ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ഇവിടുത്തെ എംപി കഴിഞ്ഞ അഞ്ചു വർഷം എന്തു ചെയ്തു? കാട്ടിൽനിന്ന് ആന നാട്ടിൽ ഇറങ്ങിയ അത്ര പോലും ഇവിടത്തെ എംപി വയനാട്ടിൽ എത്തിയില്ല. 

എൻഡിഎ സ്ഥാനാർഥികൾക്ക് എതിരെ വ്യാപക കള്ളപ്രചാരണമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. അനിൽ ആന്റണിക്കെതിരെയും വ്യാജ പ്രചാരണം നടത്തുകയാണ്. കോൺഗ്രസിന് അകത്തുള്ള ആളുകൾ എ.കെ. ആന്റണിയെ വേട്ടയാടാൻ നടത്തുന്ന പ്രചാരണമാണിത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ കള്ളപ്പണ അക്കൗണ്ട് മരവിപ്പിച്ചത്. ഇന്നേവരെ വിശദീകരണം നൽകാൻ പാർട്ടി തയാറായില്ല’’ – സുരേന്ദ്രൻ ആരോപിച്ചു. 

English Summary:

K. Surendran Blasts LDF and UDF for Communal Polarization in Wayanad Amidst CAA Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com