ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന് അനിൽ ആന്‍റണി പറഞ്ഞത് എ.കെ.ആന്‍റണിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എം.എം.ഹസൻ.

‘‘അനിൽ ആന്‍റണി മറുപടി അർഹിക്കുന്നില്ല. ഇന്നലെ പറയാനുള്ളത് പറഞ്ഞു. അതില്‍ നിന്നു പിന്നോട്ടില്ല. സ്വന്തം അപ്പനെതിരെ പറഞ്ഞു മതിയായപ്പോൾ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകും. ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണ്. ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമാണ്’’ – എം.എം.ഹസൻ പറഞ്ഞു.

താൻ പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ എം.എം. ഹസനു മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കൂടിയായ അനിൽ ആന്റണി ഇന്ന് രംഗത്തെത്തിയിരുന്നു. താൻ കാലഹരണപ്പെട്ട നേതാവ് എന്നു പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ പ്രസിഡന്റെന്നുമായിരുന്നു അനിലിന്റെ പ്രതികരണം. ഹസന്റേത് സംസ്കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് അനിലിനു മറുപടിയുമായി ഹസൻ വീണ്ടും രംഗത്തെത്തിയത്. 

English Summary:

MM Hassan against Anil Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com