ADVERTISEMENT

കൊച്ചി∙  ഇറ്റലിയിൽ മഞ്ഞുമലയിലെ മലയിടുക്കിൽ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയൻ വ്യോമസേന രക്ഷിച്ചു. സമുദ്രനിരപ്പിൽ നിന്നും 2400 മീറ്റർ ഉയരമുള്ള മലയിൽ‌ ഇറ്റാലിയൻ സുഹൃത്തുമൊത്ത് ട്രക്കിങ്ങിനു പോയ മലയാളി യുവാവാണ് അപകടത്തിൽപ്പെട്ടത്. കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കോടനെ അത്ഭുതകരമായാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. റോമിനു സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്തായിരുന്നു അപകടം. 

ട്രക്കിങ്ങിനിടെ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് വീണു. പിന്നാലെ ശരീരം മഞ്ഞിൽ പുതഞ്ഞുപോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം തുടങ്ങിയെങ്കിലും രാത്രിയായതോടെ രക്ഷാപ്രവർത്തനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള ഹെലികോപ്റ്റർ സംഭവസ്ഥലത്തെത്തി. അതിശൈത്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും വ്യോമസേന ഉദ്യോഗസ്ഥർ തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരോടും അനൂപ് നന്ദി പറഞ്ഞു. 

English Summary:

Similar incident to Manjummal Boys Movie also happened in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com