ADVERTISEMENT

മാനന്തവാടി∙ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ  സങ്കൽപ് പത്രത്തിന്റെ മലയാളം പതിപ്പ് മാനന്തവാടി ബിഷപ്പിന് നൽകി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രകാശനം ചെയ്തു. ബിഷപ് ഹൗസിലെത്തിയാണു പ്രകടന പത്രിക ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് നൽകിയത്. 

വയനാടൻ ജനതയുടെ ആവശ്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണെന്ന് ബിഷപ് പറഞ്ഞു. വന്യജീവി ശല്യം പരിഹരിക്കണമെന്ന ബിഷപ്പിന്റെ ആവശ്യത്തോട് ബിജെപി ദേശീയ നേതൃത്വം പോസിറ്റീവായി പ്രതികരിച്ചതിന്റെ ഉദാഹരണമാണ് ഈ പ്രകടനപത്രികയെന്നു സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലയിൽ, ഫാ.നോബിൾ തോമസ് പാറക്കൽ, കൂവണ വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

BJP leader K. Surendran gave the BJP manifesto to Mananthavadi Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com