ADVERTISEMENT

കോഴിക്കോട് ∙ കഴിഞ്ഞ ദിവസങ്ങളിലായി കെഎംസിസി വോട്ട് വിമാനത്തിൽ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രവാസി റാലി നടത്തി. ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുൻനിർത്തി ഒന്നര മാസമായി ജിദ്ദ കെഎംസിസി ക്യാംപെയ്‌ൻ നടത്തുന്നുണ്ട്.

വോട്ടർമാരെ നാട്ടിലെത്തിക്കാൻ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക്  കെഎംസിസി ‘വോട്ട് വിമാന’ സർവീസ് ഏർപ്പാടാക്കി.  മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു.

English Summary:

Over 150 Overseas Voters Fly Back to Kozhikode for Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com