ചേർത്തല നഗരസഭ താൽകാലിക ജീവനക്കാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ
Mail This Article
×
ചേർത്തല∙ നഗരസഭ എൻജിനിയറിങ് വിഭാഗം താൽകാലിക ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 14-ാം വാർഡ് ശ്രീ മന്ദിരത്തിൽ പരേതരായ രാഘവ പണിക്കരുടെയും രാധയുടെയും മകൻ ശ്രീദേവൻ (35) ആണ് മരിച്ചത്. വീടിനുസമീപത്തുനിന്നു ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർത്തല പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീദേവൻ അവിവാഹിതനാണ്.
English Summary:
Temporary Municipal Employee Dead in Cherthala Home Under Mysterious Circumstances
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.