ADVERTISEMENT

പാലക്കാട്∙ ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു.  പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം. 

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.  തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

English Summary:

Car crashes into divider in Kannanur and 4 injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com