ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച്. യദുവിനെതിരെ നേരത്തേയുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ പറയുന്ന കേസുകൾ ഏതൊക്കെ. ഏതാനും ദിവസമായി വാർത്തകളിൽ പതിവായി കാണുന്നതാണ് യദുവിന്റെ മുൻ കേസുകൾ. ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്. ആ കേസുകൾ ഏതൊക്കെയാണ്. ?

യദുവിനെതിരെ 3 കേസുകൾ ; അവ തീർപ്പായി 

സ്ത്രീയെ അപമാനിച്ചതിനു ഒരു കേസും അലക്ഷ്യമായി വാഹനം ഓടിച്ചതിനു രണ്ടു കേസുകളും യദുവിനെതിരെയുണ്ടായിരുന്നു. സ്ത്രീയെ അപമാനിച്ചെന്ന പരാതി ഒത്തുതീർപ്പാക്കി. അലക്ഷ്യമായി വാഹനം ഓടിച്ച കേസുകൾ പിഴയിലൊതുങ്ങി. 

കേസ് 1 

2017 മാർച്ചിലാണ് യദുവിനെതിരെ ആദ്യ കേസ് റജിസ്റ്റർ ചെയ്യുന്നത്. നേമം തളിയാദിച്ചപുരം റോഡിൽവച്ച് യുവതിയെ തടഞ്ഞുനിർത്തി തന്റെ വസ്ത്രം ഊരി കാണിച്ച് അശ്ലീല വർത്തമാനം പറഞ്ഞതിനാണ് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസ് പിന്നീട് കോടതിയിൽ ഒത്തുതീർപ്പിലെത്തി. 

കേസ് 2 

2017 നവംബറിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തത്. പേരൂർക്കട ഭാഗത്തുനിന്നും കുടപ്പനക്കുന്ന് ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് അപകടകരമായി ഓടിച്ചതിനാണ് നേമം വെള്ളായണി സ്വദേശിയായ യദുവിനെതിരെ പൊലീസ് കേസെടുത്തത്. 

കേസ് 3 

പ്രൈവറ്റ് ബസിന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോൾ കിഴക്കേക്കോട്ട നിന്നും തമ്പാനൂർ ഭാഗത്തേക്ക് ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചതാണ് മൂന്നാമത്തെ കേസ്. ഈ സംഭവത്തിൽ പരാതി നൽകിയ യുവതിക്ക് ബസിലെ സീറ്റില്‍നിന്നും തെറിച്ച് മുന്നിലെ കമ്പനിയിൽ ചെന്ന് ഇടിച്ച് കൈയ്ക്ക് പരുക്കേറ്റിരുന്നു. 

കേസ് 4 

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസിനു മുന്നിൽ കാർ നിർത്തി ഡ്രൈവറോട് തർക്കിച്ച സംഭവം ചൂടുപിടിച്ച ചർച്ചയും രാഷ്ട്രീയ വിവാദവുമാണ്. സംഭവത്തിൽ മേയറെയും ഡ്രൈവറെയും പിന്തുണയ്ക്കുന്നവരുണ്ട്. മേയർ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുത്തിട്ടില്ല. 

ആ കേസുകൾ കോടതി തള്ളിയത്: യദു 

കേസുകൾ കോടതി തള്ളിയതാണ്. കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്കെടുക്കില്ല. മേയർക്കെതിരെ കേസുമായി മുന്നോട്ടുപോകും.

English Summary:

Former cases against KSRTC driver Yedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com