ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞദിവസം ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്‍‍ലി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണു ലവ്‌ലി അംഗത്വം സ്വീകരിച്ചത്. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും ലവ്‌ലി ബിജെപിയിലേക്കാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണു ലവ്‌ലിയെ ബിജെപിയിലേക്കു സ്വീകരിച്ചത്. ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഏപ്രിൽ 28ന് ലവ്‌ലി രാജിവച്ചിരുന്നു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചിട്ടില്ലെന്നും അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണു രാജിയെന്നുമാണു ലവ്‌ലി പറഞ്ഞിരുന്നത്.

ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണു ല‌‌വ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകളിൽനിന്ന് അകറ്റി നിർത്തിയതിലും പ്രതിഷേധമുണ്ട്.

English Summary:

Congress Faces Setback as Veteran Leader Arvinder Singh Lovely Joins Rival BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com