അപ്രതീക്ഷിതമായി റോഡിനെ കുറുകെ സൈക്കിൾ യാത്രക്കാരൻ; ലോറിക്കടിയിൽ ഇടിച്ചുകയറി ബൈക്ക്
Mail This Article
×
കൊച്ചി ∙ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപം വേഗത്തിൽ വന്ന ബൈക്ക്, സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ അരൂർ സ്വദേശി അഭിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ചയാണ് സംഭവം.
വേഗത്തിൽ വരികയായിരുന്ന ബൈക്കിന് മുന്നിലേക്ക് അപ്രതീക്ഷിതമായി വലതുവശത്തുനിന്ന് സൈക്കിൾ യാത്രക്കാരൻ റോഡ് മുറിച്ചുകടന്നുവന്നു. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാനായി ബൈക്ക് വശത്തേക്ക് ചെരിച്ചെങ്കിലും സാധിച്ചില്ല.
സൈക്കിളിനെ ഇടിച്ചുതെറിപ്പിച്ച ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡ് സൈഡിലൂടെ പോവുകയായിരുന്ന കാൽനട യാത്രക്കാരനെയും ഇടിച്ചിട്ട്, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് അടിയിലേക്ക് പാഞ്ഞുകയറി.
English Summary:
Bike Accident near Vallarpadam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.