ADVERTISEMENT

തിരുവനന്തപുരം∙ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്.

  • Also Read

മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായയുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ്മിൽ  പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.  മായയ്ക്ക് രണ്ടു പെൺകുട്ടികളുണ്ട്.

English Summary:

Woman Found Dead in Kattakkada Rental Home, Husband Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com