ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ സമാപനമായാണു ബിഷപ്പിന്റെ പ്രതികരണം. 

‘‘തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്നു നടക്കുന്നത്. അദ്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു’’ ലത്തീൻ സഭ തിരുവനന്തപുരം ആർച്ച് ബിഷപ് ആയ ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

English Summary:

Bishop Thomas J. Neto Advocates for India Front's Triumph in Loksabha Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com