ADVERTISEMENT

ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ 78 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ രക്ഷാസമിതി 2008 ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഹാഫിസ് സയീദ് (73). ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ 7 കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് സയീദ് ജയിലിൽ കഴിയുന്നത്. സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. 

സയീദിന്റെ അനുയായിയും ലഷ്കർ ഉപനേതാവുമായ ഹാഫിസ് അബ്ദുൽ സലാം ബട്ടവി തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജയിലിൽ മരിച്ചതായും യുഎൻ സ്ഥിരീകരിച്ചു. യുഎൻ ഭീകരപട്ടികയിൽ പെടുത്തിയിട്ടുള്ളയാളാണ് ബട്ടവി. തെഹ്​രികെ താലിബാൻ നേതാവ് മൗലാന ഫസ്​ലുല്ലയുടെ മരണവും യുഎൻ പട്ടികയിലുണ്ട്. 2018 ജൂണിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഫസ്​ലുല്ല കൊല്ലപ്പെട്ടത്. 

English Summary:

Hafiz Saeed in Pakistan Government custody serving 78 year imprisonment sentence says UN report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com