ADVERTISEMENT

മോസ്കോ ∙ ക്രസ്‌നയാർസ്കിലെ ക്രോകസ് സിറ്റി ഹാളിൽ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാൻ ഘടകം റഷ്യൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു.

മോസ്കോയ്ക്ക് അടുത്തുള്ള ക്രസ്‌നയാർസ്കിലെ വെടിവയ്പിനു ശേഷം അക്രമികൾ യുക്രെയ്നിലേക്ക് കടക്കാൻ ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടർന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്നിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണു പറഞ്ഞത്. അക്രമികൾക്കായി യുക്രെയ്ൻ അതിർത്തിയിൽ സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു. കുറ്റം യുക്രെയ്ന്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിൻ നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഇതിനിടെ, റഷ്യൻ ഉദ്യോഗസ്ഥർ അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വിഡിയോകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഭീകരാക്രമണത്തിൽ 143 പേർ കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയിൽ ഉടനീളം നടന്നു. റഷ്യൻ പാർലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി. 

English Summary:

Islamic State releases video of firing during concert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com