ADVERTISEMENT

ബെയ്ജിങ് ∙ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ച് ഒരാഴ്ച തികയും മുൻപ് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് ബിസിനസ് ചർച്ചയ്ക്കായി ചൈനയിൽ. രാജ്യാന്തര വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള ചൈനീസ് സമിതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ മസ്ക് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി ബെയ്ജിങ്ങിൽ ഇന്നലെ ചർച്ച നടത്തി. 

മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ചൈനീസ് വിപണി വികസനം ലക്ഷ്യമിട്ടുള്ള കൂടിയാലോചനകളാണു സന്ദർശനലക്ഷ്യം. ബെയ്ജിങ് ഓട്ടോ ഷോയും ഇപ്പോൾ നടക്കുന്നു. 2020ൽ ഉൽപാദനം തുടങ്ങിയ ടെസ്‍ല ഫാക്ടറി ഷാങ്ഹായ് നഗരത്തിലുണ്ട്. ടെസ്‌ല വാഹനങ്ങളുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ നടപ്പാക്കാനുളള ചൈനീസ് വിവരശേഖരം കൈമാറിക്കിട്ടുന്നതിന് സർക്കാരിന്റെ അനുമതി നേടിയെടുക്കുകയെന്നതും ചർച്ചകളുടെ ഭാഗമാണ്. 

ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റു തിരക്കുകൾ പറഞ്ഞാണ് സന്ദർശനം മാറ്റിവച്ചത്. 

English Summary:

Elon Musk in China for business talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com