ADVERTISEMENT

ന്യൂയോർക്ക് ∙ ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് യുഎസ് പത്ര‌മായ വാഷിങ്ടൻ പോസ്റ്റ് പുറത്തുവിട്ടു.

കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും ‘റോ’ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നു പത്രം വെളിപ്പെടുത്തി. കുറ്റപത്രത്തിൽ സിസി–1 എന്നു സൂചിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണെന്നു മാധ്യമറിപ്പോർട്ടിൽ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താൻ നിഖിൽ ഗുപ്ത എന്ന വ്യക്തിയെ നിയോഗിച്ചത് വിക്രം യാദവ് ആണെന്നാണ് യുഎസ് കുറ്റപത്രത്തിലെ ആരോപണം. 

ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയാണ് റിസർച് ആൻഡ് അനാലിസിസ് വിങ് എന്ന റോ. റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചെന്നും വാഷിങ്ടൻ പോസ്റ്റ് പറയുന്നു.

English Summary:

Vikram Yadav of Raw is behind Gurpatwant Singh Pannun's assassination attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com