ADVERTISEMENT

ജറുസലം ∙ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനൽ കോടതി (ഇന്റർനാഷനൽ ക്രിമിനൽ കോർട്ട് – ഐസിസി ) ഗാസയിലെ 2 പ്രമുഖ ആശുപത്രികളിലെ ജീവനക്കാരിൽനിന്നു മൊഴിയെടുത്തതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ അൽ ഷിഫ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രികളിലെ സ്റ്റാഫിൽനിന്നാണു തെളിവെടുത്തത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണവും തുടർന്ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുമാണ് ഐസിസി അന്വേഷിക്കുന്നത്. വ്യക്തികൾക്കെതിരെയുള്ള വംശഹത്യ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവയിലാണ് ഐസിസി നിയമനടപടി സ്വീകരിക്കുക. ഗാസയിലെ വെടിനിർത്തലിനായി കയ്റോയിൽ നടക്കുന്ന ചർച്ച കഴിഞ്ഞു ഹമാസ് സംഘം മടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ ശുപാർശകളോടു ഹമാസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. 

English Summary:

International Criminal Court, which investigates war crimes, has taken statements from staff of two major hospitals in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com