ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാൾ പാനി പൂരി വിൽക്കുന്നതു കണ്ട കൗതുകത്തിലാണു ജനം. പ്രധാനമന്ത്രിയുെട ജന്മനാടായ ഗുജറാത്തിൽ ആനന്ദിനടുത്ത മൊട്ട ബസാറിൽ പാനി പൂരി വിൽക്കുന്ന  ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ താരമായ അപരൻ. മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും ആരെയും അദ്ഭുതപ്പെടുത്താൻ പോന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലുള്ള ഒരു ഫു‍ഡ് വ്ലോഗറാണ് പാനി പൂരി വിൽക്കുന്ന മോദിയുടെ അപരനെ കണ്ടെത്തിയതും ലോകത്തിനു മുന്നിലേക്ക് എത്തിച്ചതും. വ്ലോഗർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ ഏറെ ശ്രദ്ധേയമായി.

 

ആളുകള്‍ തന്നെ മോദി എന്ന് വിളിക്കുമ്പോള്‍ സന്തോഷമാണെന്ന് കട്ടാർ പറയുന്നു. മോദി ഒരു ചായക്കടക്കാരനായിരുന്നു എന്നതും താൻ പാനി പൂരി കട നടത്തുന്നു എന്നതും തന്നെ ആവേശം കൊള്ളിക്കുന്നു. ഒരു ചായക്കടക്കാരൻ ആയിരുന്നെങ്കിൽ മോദിയെപ്പോലെ വലിയ നിലയിൽ എത്തിയേനെയെന്ന് ആളുകൾ പറയാറുണ്ടന്നും അനിൽ ഭായ് കൂട്ടിച്ചേർത്തു. പാനി പൂരി, ദഹി പൂരി...പല തരത്തിലുള്ള രുചിക്കൂട്ടുകൾ കഴിക്കാൻ ആളുകൾ ഇവിടെ എത്താറുണ്ട്.

 

Content Summary : Prime Minister Narendra Modi’s Look-a-like selling Pani Puri, Food Vlog.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com