ADVERTISEMENT

നമുക്കു ചുറ്റും ജീവിക്കുന്ന  ചില മനുഷ്യരുണ്ട്. കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി പുലർത്താത്ത, സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവർ എന്നു പൊതുവെ വ്യാഖ്യാനിക്കപ്പെടുന്ന ചില ജീവിതങ്ങൾ. എന്നാൽ അവർ മുന്നോട്ടുവയ്ക്കുന്ന ചില ആദർശങ്ങളും ശീലങ്ങളും ഉണ്ട്. സമൂഹത്തിന് ആകപ്പാടെ മാതൃകയാക്കാൻ സാധിക്കുന്ന ചിലത്. ആ കൂട്ടത്തിലേക്കാണു മുംബൈയിലെ ഒരു ഓട്ടോക്കാരൻ അടുത്തിടെ ഇടം പിടിച്ചിരിക്കുന്നത്. തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്കു സൗജന്യമായി ബിസ്ക്കറ്റുകളും കുടിവെള്ളവും ഇദ്ദേഹം നൽകുന്നു. ഡ്രൈവർ സീറ്റിനു പിറകിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക സ്റ്റാൻഡിലാണ് കുടിവെള്ളം, ബിസ്ക്കറ്റ് , ദിനപത്രങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.

പത്തു മിനിറ്റിൽ വീട്ടിൽ തയാറാക്കാം ചൂടിനെ തോൽപിക്കുന്ന ഹെൽത്തി ഷമാം ഷേക്ക്...

''മുംബൈയിലെ ഒരു ഓട്ടോക്കാരൻ സൗജന്യമായി ബിസ്ക്കറ്റും വെള്ളവും യാത്രക്കാർക്ക് നൽകുന്നു'' എന്ന അടിക്കുറിപ്പോടുകൂടി നന്ദിനി അയ്യർ എന്ന യൂസറിന്റെ ട്വീറ്റ്, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർ കണ്ടു.

"പ്രമുഖ റസ്റ്റോറന്റുകൾ പോലും കുടിവെള്ളത്തിനു പണം ഈടാക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള മനുഷ്യർ അഭിനന്ദനം അർഹിക്കുന്നു '' എന്ന്  ഒരു വ്യക്തി കമന്റ് ചെയ്യുന്നു. മറ്റൊരാൾ ആകട്ടെ "ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സേവനം നൽകുന്ന ഓട്ടോറിക്ഷക്കാർ മുംബൈയിലാണ്" എന്ന് സാക്ഷ്യപ്പെടുത്തുന്നു.

''അയാളുടെ വലിയ മനസിനും ഹൃദയ വിശാലതയ്ക്കും  ഒരു തരക്കേടില്ലാത്ത ടിപ്പ് അയാൾ അർഹിക്കുന്നുണ്ടെന്ന്''...എന്നിങ്ങനെയാണ് കമന്റുകൾ. അവനവന്റെ ആവശ്യങ്ങളെക്കാൾ പ്രാധാന്യം അപരന്റെ ആവശ്യങ്ങൾക്കു കൊടുക്കാൻ സാധിക്കുന്നത് ഒരുവനിൽ  ദയാവായ്പ്പു  നിറയുമ്പോൾ മാത്രമാണ്.

ദിവസവും മനുഷ്യരെ പരസ്പരം അകറ്റുന്ന വാർത്തകൾ നിറയുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള മനുഷ്യർ പരത്തുന്ന സുഗന്ധം ചില്ലറയല്ല. അതുകൊണ്ടുതന്നെ ആകാം വെറും ഒരു ട്വീറ്റായി പങ്കുവയ്ക്കപ്പെട്ട ഈ കാഴ്ചയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ  ഇത്രയധികം പ്രചാരം ലഭിച്ചത്..മനസ് മടുക്കാൻ വരട്ടെ...! മനുഷ്യരിൽ ഇപ്പോഴും ദയയയും കാരുണ്യവും കെട്ടുപോയിട്ടില്ലന്നേ...!

Content Summary : Mumbai autorickshaw driver provides free cookies and water for passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com