ADVERTISEMENT

നല്ല വട്ടമൊത്ത ചപ്പാത്തി പരത്തിയെടുക്കാന്‍ ചപ്പാത്തി കോല് കൂടിയേ തീരൂ. എന്നാല്‍ ചപ്പാത്തി പരത്തിയ ശേഷം, അത് വൃത്തിയാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള ജോലിയാണ്. ആട്ടയുടെ അവശിഷ്ടങ്ങള്‍ പലപ്പോഴും ചപ്പാത്തി ക്കോലിൽ മേല്‍ തങ്ങി നില്‍ക്കും. ഇത് അപ്പപ്പോള്‍ തന്നെ വൃത്തിയാക്കിയില്ല എന്നുണ്ടെങ്കില്‍ പിന്നീട് ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാന്‍ കാരണമാകും. മാവ് ഒട്ടിപിടിച്ചിരുന്ന് വൃത്തിയാക്കാതെ ദിവസങ്ങൾ കഴിഞ്ഞ് ചപ്പാത്തി കോൽ എടുക്കുമ്പോൾ പൂപ്പൽ പിടിച്ചിരിക്കുന്നതു കാണാം. ചപ്പാത്തി കോൽ എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള ചില ട്രിക്കുകള്‍ ഇതാ...

1. വിനാഗിരി 

വിനാഗിരി ഒരു നല്ല ക്ലീനിംഗ് ഏജന്റാണ്. ചെറുചൂടുള്ള വെള്ളത്തില്‍ വിനാഗിരി കലര്‍ത്തി ലായനി ഉണ്ടാക്കുക. ചപ്പാത്തിവടി ഇതില്‍ മുക്കിവയ്ക്കുക. അല്‍പ്പനേരം കഴിഞ്ഞ് എടുത്താല്‍ ഇത് പുതിയത് പോലെ വൃത്തിയായതായി കാണാം.

2. ബേക്കിംഗ് സോഡ

അടുക്കളയിലെ കറയും ദുർഗന്ധവും നീക്കം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ആദ്യം ഒരു പാത്രത്തില്‍ വെള്ളം നിറച്ച് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഇതിലേക്ക് ചപ്പാത്തിവടി അല്‍പ്പനേരം മുക്കിവയ്ക്കുക. കുറച്ചു സമയത്തിനു ശേഷം ഇത് പുറത്തെടുത്ത്, മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്യുക.

3. നാരങ്ങാനീര്

എല്ലാ അടുക്കളയിലും എപ്പോഴും കാണുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിന്‍റെ നീര് പിഴിഞ്ഞ്, ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തുക. വൃത്തിയാക്കാനുള്ള ചപ്പാത്തിവടി ഇതില്‍ മുക്കിവയ്ക്കുക. നാരങ്ങയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വൃത്തിയാക്കൽ പ്രക്രിയ എളുപ്പമാക്കുന്നു.

4. ചെറുചൂടുവെള്ളം 

നാരങ്ങയോ ബേക്കിംഗ് സോഡയോ ഒന്നും ഇല്ലെങ്കിലും വിഷമിക്കേണ്ടതില്ല. സിമ്പിളായി ചെയ്യാവുന്ന കാര്യമാണ് ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കല്‍. ചെറുചൂടുള്ള വെള്ളം നിറച്ച ഒരു വലിയ പാത്രത്തിൽ ചപ്പാത്തിവടി മുക്കിവയ്ക്കുക. 20-30 മിനിറ്റിനു ശേഷം, ഇത് പുറത്തെടുത്ത് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക.

English Summary: Quick And Easy Ways To Clean chappathi roller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com