ADVERTISEMENT

ഭക്ഷണലോകത്തെ പരീക്ഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോ ദിവസവും ഇറങ്ങുന്ന വിഡിയോകളും റീലുകളും. ഇപ്പോഴിതാ തനിക്ക് സോപ്പ് ഇഷ്ടമാണന്ന് പറഞ്ഞ് അത് കഴിയ്ക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കണ്ടാൽ സോപ്പ് പോലെ തന്നെയിരിക്കുന്ന ഒരു വസ്തു ഈ യുവതി കഴിക്കുന്നതായി വിഡിയോയിൽ കാണാം. വൈറലായ വിഡിയോയ്ക്ക് ഇതുവരെ 2.8 മില്യൺ കാഴ്ചക്കാർ ഉണ്ട്. പല തരത്തിലുള്ള കമന്റുകളിലൂടെ നിരവധിപ്പേർ പ്രതികരിക്കുകയും ചെയ്തു. 

വിഡിയോയുടെ തുടക്കത്തിൽ കൈകഴുകുന്ന ഒരു ഹാൻഡ് വാഷ് ബോട്ടിലും അതിനൊപ്പം ഒരു സോപ്പും വച്ചിരിക്കുന്നതാണ് കാണിക്കുന്നത്. തുടർന്ന് ആ യുവതി എനിക്ക് സോപ്പ് കഴിയ്ക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞ് അത് കഴിക്കുന്നു. അത് യഥാർഥത്തിലുള്ള സോപ്പല്ല മറിച്ച് ഒരു കേക്കാണ്. താനുണ്ടാക്കിയ ചോക്ലേറ്റ് കേക്കാണെന്ന് യുവതി പറയുന്നുണ്ട്. വളരെ കൃത്യതയോടെയാണ് അവർ ആ സോപ്പ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ അത് സോപ്പ് തന്നെയാണ് എന്ന് തോന്നുകയും ചെയ്യും.

വിഡിയോ

സോപ്പ് കഴിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയില്ല. മിനി ഹൃദയാഘാതം ഉണ്ടായതുപോലെ, ഒരു പുസ്‌തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുത് എന്നുപറയുന്നതുപോലെ തുടക്കം മാത്രം കണ്ട് വിഡിയോ ഒഴിവാക്കരുത്, ഇങ്ങനെ പോകുന്നു വിഡിയോ കണ്ടവരുടെ കമന്റുകൾ. ഭൂരിഭാഗം പേരും തങ്ങൾക്ക് നേരിട്ട ഞെട്ടൽ പങ്കുവച്ചപ്പോൾ കുറേപ്പേർ അത്തരമൊരു വ്യത്യസ്ത കേക്കുണ്ടാക്കിയ യുവതിയെയും പ്രശംസിക്കുന്നുണ്ട്. ഇതുപോലെ സോപ്പും മറ്റും അടിസ്ഥാനമാക്കിയുള്ള കേക്ക് ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ,വാഷിംഗ് സ്പോഞ്ച് പോലെ രൂപകൽപ്പന ചെയ്ത ഒരു കേക്ക് ഓൺലൈനിൽ തരംഗമായിരുന്നു. 

English Summary:

I Love Eating Soap Viral Video Has Internet Worried, Until The End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com