ADVERTISEMENT

തോരനോ മെഴുക്കുപുരട്ടിയോ മീൻകറിയോ ഇറച്ചിയോ എന്നുവേണ്ട എന്ത് പാചകം ചെയ്യുമ്പോഴും വെളുത്തുള്ളി ചേർക്കാറുണ്ട്. കറിയുടെ രുചിയെ തന്നെ സ്വാധീനിക്കാൻ കഴിവുള്ള വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു ശ്രമകരമായ കാര്യം തന്നെയാണ്. വീട്ടിലെ ആവശ്യത്തിന് അൽപം മാത്രം മതിയെങ്കിൽ തൊലി പൊളിച്ചെടുക്കുമെങ്കിലും കുറച്ചധികം വേണമെങ്കിൽ ചിലർക്ക് ഏറെ മടിയുള്ള കാര്യമായിരിക്കും. അങ്ങനെയുള്ളവർ ഇനി പറയുന്ന കാര്യം പരീക്ഷിച്ചാൽ മതി. വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാമെന്നു മാത്രമല്ല, അരിഞ്ഞെടുക്കുന്നതു കൊണ്ട് പണികൾ എളുപ്പമാകുകയും ചെയ്യും. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്നു പോലെ തന്നെ. നോളഡ്ജ് ആൻഡ് ഫോളോവേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് എല്ലാവർക്കും തന്നെയും ഉപകാരപ്പെടുന്ന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Photo Credit: rvimages/ Istockphoto
Photo Credit: rvimages/ Istockphoto

ആവശ്യമുള്ളത്രയും വെളുത്തുള്ളി എടുത്തു തൊലിയോടുകൂടി ചെറുതാക്കി അരിഞ്ഞെടുക്കണം. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം കുറച്ച് മാത്രം അരിപൊടി അതിനു മുകളിലേക്ക് ഇട്ടു കൊടുക്കാം. ഇനി കൈകൾ ഉപയോഗിച്ച് നന്നായി തിരുമ്മാം. അരിപൊടി ചേർത്തത് കൊണ്ടുതന്നെ നല്ലതുപോലെ മുറുകെ ഈ പ്രവർത്തി ചെയ്യാൻ സാധിക്കും. കുറച്ചു സമയം തിരുമ്മിയതിനു ശേഷം വെളുത്തുള്ളിയിൽ നിന്നും ഇളകി മാറിയ തൊലി പേറ്റി കളയാവുന്നതാണ്. തൊലി മുഴുവനായും പോയിട്ടുണ്ടാകുമെന്നു മാത്രമല്ല, നന്നായി വൃത്തിയായിട്ടുമുണ്ടാകും. 

വെളുത്തുള്ളി ധാരാളം ആവശ്യമുള്ള ഘട്ടങ്ങളിൽ ഈ വിദ്യ ഉപകാരപ്പെടുമെന്നാണ് വിഡിയോ കണ്ടവരിലേറെയും അഭിപ്രായപ്പെടുന്നത്. അൽപസമയം വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം തൊലി പൊളിച്ചാലും എളുപ്പത്തിൽ വെളുത്തുള്ളി വൃത്തിയാക്കിയെടുക്കാമെന്നു ചിലർ തങ്ങൾ പ്രയോഗിക്കുന്ന എളുപ്പ വഴിയും വിഡിയോയുടെ താഴെ പങ്കുവച്ചിട്ടുണ്ട്.

English Summary:

The Fastest Way to Peel Garlic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com