ADVERTISEMENT

സ്ട്രോബെറിയോടും കേക്കിനോടുമെല്ലാം നടി അഹാന കൃഷ്ണയ്ക്കുള്ള പ്രിയം സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിന് നന്നായി അറിയാം. മുമ്പ് പലപ്പോഴും നടി ഇവയുടെ കൊതിയൂറുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കേക്കിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് അഹാന ഇപ്പോള്‍ പുതിയതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. "ഫുഡ് ഒരു വീക്ക്നെസ് ആണേ" എന്ന് അഹാന ഇതിനടിയില്‍ ക്യാപ്ഷന്‍ കൊടുത്തിട്ടുണ്ട്‌. "അത് നമുക്ക് നന്നായി അറിയാമെന്ന് അനിയത്തി ഹന്‍സികയുടെ കമന്‍റും അടിയില്‍ കാണാം.

ഈ ചിത്രത്തില്‍ പ്രശസ്തമായ മാഗ്നോളിയ ബേക്കറിയിലാണ് അഹാന ഇരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിതമായ ബേക്കറികളുടെ ഒരു ശൃംഖലയാണ് മാഗ്നോളിയ ബേക്കറി. 1996-ൽ മാൻഹട്ടനിലെ വെസ്റ്റ് വില്ലേജ് അയൽപക്കത്തുള്ള ബ്ലീക്കർ സ്ട്രീറ്റിൽ ആദ്യമായി തുറന്ന ഈ ബേക്കറി, രുചിയേറിയ മധുരപലഹാരങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇവിടുത്തെ കപ്പ് കേക്കുകളും ബനാന പുഡ്ഡിങ്ങും വളരെ പ്രശസ്തമാണ്. ഒട്ടേറെ സിനിമകളിലും ഈ ബേക്കറി പ്രത്യക്ഷപ്പെട്ടു.

യു എസില്‍ ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളില്‍ മാഗ്നോളിയ ബേക്കറിയുടെ സ്റ്റോറുകള്‍ ഉണ്ട്. മാഗ്നോളിയ ബേക്കറിയുടെ ആദ്യത്തെ യുഎസ് ഇതര സ്റ്റോർ 2010 ൽ ദുബായിൽ ആരംഭിച്ചു. കൂടാതെ, അബുദാബി, ഖത്തര്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ സിറ്റി എന്നിവിടങ്ങളിലും മാഗ്നോളിയ ബേക്കറിയുടെ സ്റ്റോറുകള്‍ ഉണ്ട്. അധികം വൈകാതെ മനിലയിലും സാവോപോളോയിലും ശാഖകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നു.

മാഗ്നോളിയയുടെ ഇന്ത്യയിലെ ആദ്യത്തെ ഔട്ട്‌ലെറ്റ് 2019 നവംബറിൽ ബെംഗളൂരു നഗരത്തിൽ ആരംഭിച്ചു. ഇന്ദിരാനഗർ, ബെല്ലന്ദൂർ, ഫീനിക്സ് മാർക്കറ്റ് സിറ്റി, ഹൈദരാബാദ്, ഫോറം സൗത്ത് ബെംഗളൂരു, ബാന്ദ്ര, മാള്‍ ഓഫ് ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ബേക്കറി പ്രവര്‍ത്തിക്കുന്നു.

English Summary:

Ahaana Krishna Shares Tasty Choclate Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com