ADVERTISEMENT

നല്ല അടിപൊളി പഞ്ഞിപോലത്തെ ചോക്ലേറ്റ് സ്വിസ്സ് റോൾ വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • മൈദ - 1/2 കപ്പ്‌
  • കൊക്കോ പൗഡർ - 1/4 കപ്പ്‌ + 1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
  • വാനില എസൻസ് - 1/2 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ - 1 ടേബിൾസ്പൂൺ
  • മുട്ട - 4
  • പഞ്ചസാര പൊടിച്ചത് - 3/4 കപ്പ്‌

 

  • ബട്ടർ ക്രീം ഫില്ലിങ്ങിനു വേണ്ട ചേരുവകൾ :
  • ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ്‌
  • പഞ്ചസാരപൊടിച്ചത് - 1 1/2 കപ്പ്

 

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ മൈദയും കൊക്കോ പൗഡറും ബേക്കിങ് പൗഡറും കൂടി നന്നായി അരിച്ച് യോജിപ്പിച്ചു മാറ്റി വയ്ക്കുക.

• വേറൊരു ബൗളിൽ മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിയും ചേർത്ത് നന്നായി പതച്ച് എടുക്കുക. ഇതിൽ മുട്ടയുടെ മഞ്ഞയും വാനില എസൻസും വെജിറ്റബിൾ ഓയിലും കൂടി അടിക്കുക.

• ഇതിലോട്ട് തയാറാക്കി വച്ചിരിക്കുന്ന മൈദയുടെ മിശ്രിതം ചേർത്ത് യോജിപ്പിക്കുക.

• ബട്ടർ പേപ്പർ വെച്ച് മൈദ തടവിയ 12×14 ഇഞ്ച് ട്രേയിൽ തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് ഒരേപോലെ പരത്തി കൊടുക്കുക.

• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 180° 15 - 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

• ബട്ടർക്രീം ഉണ്ടാക്കാൻ ഒരു ബൗളിൽ ബട്ടറും പഞ്ചസാര പൊടിയും നന്നായി അടിച്ച് എടുക്കുക.

• കേക്ക് തയാറായ ശേഷം രണ്ട് ബട്ടർ പേപ്പർ എടുത്ത് മുകളിലായി പഞ്ചസാര പൊടി വിതറി കൊടുക്കുക. ഇതിൽ തയാറാക്കിയ കേക്ക് കമഴ്ത്തി ഇടുക. വീണ്ടും അടുത്ത ബട്ടർ പേപ്പറിൽ കമഴ്ത്തുക.

• തയാറാക്കിയ ബട്ടർക്രീം മുകളിലായി നന്നായി എല്ലായിടത്തും പുരട്ടുക.

• ഇത് ഇനി ബട്ടർ പേപ്പർ ഉപയോഗിച്ച് ഉരുട്ടി എടുക്കുക.

• ഉരുട്ടി എടുത്ത ഈ കേക്ക് 30 മിനിറ്റ് തണുക്കാൻ വച്ച ശേഷം മുറിച്ച് എടുക്കാവുന്നതാണ്.

English Summary : This Chocolate Swiss Roll is a rich, chocolaty and decadent dessert, a rewarding treat for chocolate lovers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com