ADVERTISEMENT

എരിവ് പ്രിയർക്ക് കിടിലൻ രുചിയിൽ ഈ നൂഡിൽസ് തയാറാക്കാം, വെജിറ്റേറിയൻസിനു മുട്ട ചേർക്കാതെയും തയാറാക്കാം.

ചേരുവകൾ 

  • നൂഡിൽസ് - 250 ഗ്രാം
  • തക്കാളിക്ക - ഒന്ന് 
  • ചെറിയ സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് 
  • കാബേജ് നീളത്തിൽ അരിഞ്ഞത് - 100 ഗ്രാം 
  • കാരറ്റ് നീളത്തിൽ അരിഞ്ഞത് - 40 ഗ്രാം 
  • കാപ്‌സിക്കം ഉണ്ടെങ്കിൽ ചെറിയ കഷ്ണം നിർബന്ധമില്ല 
  • പച്ചമുളക് - 3
  • മുട്ട - രണ്ടു തൊട്ടു നാലെണ്ണം വരെ എടുക്കാം 
  • എരിവില്ലാത്ത മുളകുപൊടി - ഒരു ടീസ്പൂൺ 
  • ചാട്ട് മസാല - അര ടീസ്പൂൺ
  • ഗരം മസാല - ഒരു ടീസ്പൂൺ  
  • കുരുമുളകുപൊടി - അര ടീസ്പൂൺ 
  • സോയ സോസ് - അര ടേബിൾസ്പൂൺ 
  • ഗ്രീൻ ചില്ലി സോസ് - ഒരു ടേബിൾസ്പൂൺ 
  • ടൊമാറ്റോ കെച്ചപ്പ് - ഒരു ടീസ്പൂൺ 
  • വിനാഗിരി - ഒരു ടേബിൾസ്പൂൺ 
  • മല്ലിയില 
  • ഉപ്പ് – ആവശ്യത്തിന് 
  • സൺഫ്ലവർ ഓയിൽ - 4 ടേബിൾസ്പൂൺ 
  • ഓയിൽ – ആവശ്യത്തിന് (ഒലിവ് ഓയിൽ/ വെജിറ്റബിൾ ഓയിൽ / ക്യാനോല)

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ ഒരു വലിയ തക്കാളി ചേർത്ത്  രണ്ടു മിനിറ്റ് തിളപ്പിക്കുക. 
  • തക്കാളി പകുതി വേവ് ആകുമ്പോൾ എടുത്തു മാറ്റി ഫോർക് കൊണ്ടോ സ്പൂൺ കൊണ്ടോ ഉടച്ചു എടുക്കണം, അരയ്ക്കരുത്. 
  • വീതി കൂടിയ ഒരു പാനിൽ നൂഡിൽസ് വേവിക്കാൻ ആവശ്യമായ  വെള്ളവും ഉപ്പും  തിളപ്പിക്കുക.
  • വെള്ളം തിളച്ചു വരുമ്പോൾ ഉടച്ചു വച്ച തക്കാളിയും  നൂഡിൽസും ചേർത്ത് 8  മിനിറ്റ് വരെ വേവിക്കാം. 
  • ഇടയ്ക്കു ഇളക്കികൊടുത്താൽ നൂഡിൽസ് ഒട്ടിപ്പിടിക്കാത്ത കിട്ടും. ശേഷം നൂഡിൽസിന്റെ വെള്ളം ഊറ്റിക്കളയുക.
  • ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുത്ത്‌ വേവിച്ച  നൂഡിൽസ് എണ്ണയിൽ ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. ഇങ്ങനെ വഴറ്റുമ്പോൾ എണ്ണ നൂഡിൽസിൽ ഒരേപോലെ നിൽക്കുകയും തന്മൂലം നൂഡിൽസ് മണിക്കൂറുകളോളം  ഒട്ടിപ്പിടിക്കാത്ത ഇരിയ്ക്കുകയും ചെയ്യുന്നു.
  • ഒരു  ചീനചട്ടി  അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ മൂന്ന് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. 
  • രണ്ടോ മൂന്നോ മുട്ടയും ഉപ്പും ചേർത്ത് ഇളക്കി ചൂടായ എണ്ണയിൽ ഒഴിച്ച് കൊടുക്കുക. 
  • തീ കൂട്ടി വച്ച് മുട്ടയുടെ മറുവശം ബ്രൗൺ ആകുന്നതു ‌ വരെ ഫ്രൈ ചെയ്യുക.
  • കളർ മാറി വരുമ്പോൾ മുട്ട ചിക്കിയെടുക്കണം. അരിഞ്ഞെടുത്ത  കാബേജ്  മുട്ടയുമായി ചേർത്തിളക്കുക. 
  • തീ കൂട്ടിവച്ചു രണ്ടു മിനിറ്റ്   കാബേജ് പാകം ചെയ്യാം. 
  • സവാള, കാപ്‌സിക്കം,  കാരറ്റ്, പച്ചമുളക് എന്നിവ ചേർത്ത് തീ കൂട്ടി ഇളക്കുക.
  • വെജിറ്റബിൾസ് ഒരുപാടു സോഫ്റ്റ് ആയിപ്പോകരുത്.
  • നൂഡിൽസ് ചേർത്ത് കൊടുക്കുക, മുകളിൽ പറഞ്ഞ മസാലകളും സോസുകളും വിനാഗിരിയും ചേർത്ത് തീ കൂട്ടി യോജിപ്പിക്കുക. 
  • യോജിച്ചു വന്നതിനു ശേഷം മല്ലിയില, ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര്, കുറച്ചു സവാള എന്നിവ ചേർത്ത് ഇളക്കിയെടുക്കാം. 
  • ചൂടോടെ കഴിക്കുക, നാരങ്ങാ നീരും സവാളയും ചേർത്ത് കഴിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com