ADVERTISEMENT

ഉണക്ക പയറും മത്തങ്ങയും ചേർത്തൊരു നാടൻ മധുര പലഹാര രുചിക്കൂട്ട് തയാറാക്കാം.

ചേരുവകൾ

  • ഉണക്കപ്പയർ - 1 കപ്പ് 
  • മത്തൻ - മുക്കാൽ കിലോ
  • ശർക്കര - 2 കഷ്ണം 
  • തേങ്ങാ - 1 കപ്പ് 
  • ഏലക്കാപ്പൊടി - അരടീസ്പൂൺ 
  • റാഗിപ്പൊടി - കാൽകപ്പ് 

തയാറാക്കുന്ന വിധം 

  • പയർ 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 
  • ശേഷം കുക്കറിലേക്കിട്ടു കൊടുക്കുക. ഇതിന്റെ  മുകളിലായി മത്തൻ കഷ്ണങ്ങളാക്കിയത് ഇടുക. 
  • കുറച്ച് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് 4 അല്ലെങ്കിൽ 5 വിസിൽ വരുന്നത് വരെ വേവിക്കുക. 
  • ശർക്കര വെള്ളം ചേർത്ത് ഉരുക്കുക. 
  • പയറും മത്തങ്ങയും നന്നായി യോജിപ്പിക്കുക. ഇതിലേക്കു ശർക്കര ഉരുക്കിയത് ചേർത്ത് തിളപ്പിക്കുക. 
  • ശേഷം തേങ്ങാ ചിരകിയത് ചേർത്തിളക്കുക. ഇതിലേക്കു റാഗിപ്പൊടി ചേർത്ത് കുറഞ്ഞ തീയിലിട്ട് വേവിക്കുക. ഏലക്കാപ്പൊടി ചേർത്ത് ചൂടോടെ ചായയുടെ കൂടെ വിളമ്പാം.

English Summary : Red beans Pumpkin, traditional Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com