ADVERTISEMENT

മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത ചായ കുടിച്ചിട്ടുണ്ടോ? പാൽചായ വ്യത്യസ്ത രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • വെള്ളം - 2 ഗ്ലാസ് 
  • ഏലക്ക - 4 എണ്ണം 
  • ഗ്രാമ്പൂ - 4 എണ്ണം 
  • ചായപ്പൊടി - 4 ടീസ്പൂൺ 
  • പഞ്ചസാര - 4 1/2 ടീസ്പൂൺ 
  • മുളകുപൊടി - ഒരു നുള്ള് 
  • പശുവിൻ പാൽ - 2 ഗ്ലാസ് 
  • ഗരംമസാല പൊടി - ഒരു നുള്ള് 

തയാറാക്കുന്ന വിധം

  • ചായപ്പാത്രത്തിലേക്ക് 2 ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ട് തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക. 
  • ശേഷം അതിലേക്ക്‌ ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക്‌ ഗരംമസാല പൊടിയും ഇട്ടു നന്നായി തിളപ്പിച്ചെടുക്കുക. 4 ഗ്ലാസ് ചായ 3 ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.

English Summary : Special Masala Tea Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com