ADVERTISEMENT

തേങ്ങാ വറുത്തരച്ച നാടൻ കോഴിക്കറി, പാത്രം പോലും വെറുതെ വിടില്ല!

ചേരുവകൾ

  • നാടൻ കോഴി - 1 കിലോഗ്രാം
  • ചെറിയ ഉള്ളി - 1 കപ്പ്‌ ചെറുതായി അരിഞ്ഞത്
  • പച്ചമുളക് - 4 നടുവേ കീറിയത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അഥവാ ചതച്ചത് - 3 ടേബിൾസ്പൂൺ
  • കറിവേപ്പില – ഒരു പിടി
  • ഉണക്ക മുളക് (4) സ്വല്പം വെളത്തിൽ അരച്ച് എടുത്തത് അഥവാ ഫ്ലേക്‌സ്‌ - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു നുള്ള്
  • ഗരം മസാല - 1 ടീസ്പൂൺ
  • തേങ്ങ തിരുമ്മിയത് - 1 കപ്പ്‌
  • ഉണക്കമുളക് - 3
  • വിനാഗിരി അഥവാ നാരങ്ങ - രണ്ട് തുള്ളി
  • കറിവേപ്പില
  • മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ
  • വെള്ളം 1 3/4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • കടുകും കറിവേപ്പിലയും – താളിക്കാൻ 

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിലേക്ക് നാടൻ കോഴി കഷ്ണങ്ങൾ, കറിവേപ്പില, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉണക്കമുളക് അരച്ചത് / ഫ്ലേക്‌സ്‌, ഗരം മസാല,നാരങ്ങാ നീര്, ചെറിയഉള്ളി, ആവശ്യത്തിന് ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേർത്ത് ഇളക്കി ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ തേങ്ങ, ഉണക്കമുളക്, കറിവേപ്പില, മല്ലിപ്പൊടി എന്നിവ കുറച്ച് എണ്ണ ഒഴിച്ച്  വറുത്തു എടുത്തു ബ്രൗൺ നിറമാക്കി മിക്സിയിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
  • ഒരു  വലിയ പാത്രത്തിൽ വെന്ത കോഴിയും അരപ്പും 3/4 കപ്പ്‌ വെള്ളം ഉപ്പു ആവശ്യമെങ്കിൽ ചേർത്തിളകി ഗ്രേവിക്ക്  ചൂടാക്കുക.
  • 15 മിനിറ്റിൽ ഗ്രേവി കട്ടിയാവും. ഗ്യാസ് ഓഫ്‌ ചെയ്ത് വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചു കറിയിലേക്ക് ഒഴിച്ച് ചേർക്കുക.
  • സ്വാദിഷ്ടമായ നാടൻ കോഴി കറി തയാർ.

English Summary : Keralas Traditional Chicken Curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com