ADVERTISEMENT

കർക്കടക്കവും കാട്ടു താളും. മറ്റുള്ള മാസങ്ങളിൽ സാധാരണയായ് ഈ കാട്ടു താളിന് അനുഭവപ്പെടുന്ന ചൊറിച്ചിൽ കർക്കിടകത്തിൽ അനുഭവപ്പെടില്ല എന്നതാണ് വാസ്തവം. കാട്ടു താളും കപ്പയും കപ്ളങ്ങയും ചേർത്ത വളരെ സ്വാദിഷ്ടമായ ഒഴിച്ച് കൂട്ടാൻ തയാറാക്കാം.

1. കാട്ടു താൾ - 300 ഗ്രാം
2. കപ്പ - 300 ഗ്രാം
3. കപ്ളങ്ങാ - 200 ഗ്രാം
4. പച്ചമുളക് -3
5. ഉപ്പ് - പാകത്തിന്
6. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
7. മുളകുപൊടി -1/4 ടീസ്പൂൺ
8. വെള്ളം -ആവശ്യത്തിന്
9. വെളിച്ചെണ്ണ -1 ടീസ്പൂൺ
10. നാളികേരം -1/2 മുറി
11. ജീരകം -1 നുള്ള്
12. മഞ്ഞൾപ്പൊടി -1 നുള്ള്
14. കറിവേപ്പില -2 തണ്ട്
15. വെളുത്തുള്ളി -1 അല്ലി

തയാറാക്കുന്ന വിധം

1 മുതൽ 9 വരെ ഉള്ള ചേരുവകൾ പ്രഷർ കുക്കറിൽ വേവിക്കുക.

10 മുതൽ 15 വരെ ഉള്ള ചേരുവകൾ നന്നായി അരച്ച് വെന്ത കഷ്ണങ്ങളിൽ ചേർത്ത ശേഷം തിളപ്പിക്കുക.

കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചു ഉപയോഗിക്കാം.

English Summary : A traditional kitchen which gets its Karkidakam Special  traditional curry in clay pot cooking.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com