ADVERTISEMENT

ബജിയ്ക്കൊപ്പം പാലക്കാട്‌ സ്പെഷൽ‍ ഉള്ളി ചുവന്ന മുളക് ചമ്മന്തിയുടെ രുചിക്കൂട്ട്.

ബജി ചേരുവകൾ :

  • പൊന്തൻ കായ / നേന്ത്രക്കായ - 2
  • കായപ്പൊടി- അര സ്പൂൺ 
  • കടലമാവ്-1കപ്പ്
  • അരിപ്പൊടി -1 സ്പൂൺ (ആവശ്യമെങ്കിൽ) 
  • ബേക്കിങ് സോഡ - കാൽ സ്പൂൺ കൂടുതൽ 
  • മുളകുപൊടി - 2സ്പൂൺ എരിവ് അനുസരിച്ചു 
  • ഉപ്പ്  -ആവശ്യത്തിന് 
  • എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ കടലമാവ്, കായപ്പൊടി, ബേക്കിങ് സോഡ, ഉപ്പ് ,മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് വെള്ളം കുറേശ്ശേയായി ഒഴിച്ച് ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കുക.
  • ബേക്കിങ് സോഡാ നിർബന്ധമില്ല.
  • കായ തൊലി കളഞ്ഞോ അല്ലാതെയോ തീരെ കനം കുറച്ച് മുറിച്ച് വെള്ളത്തിൽ ഇടുക. കറ പോകും (അല്ലെങ്കിൽ കറുപ്പ് നിറം വരും)
  • ഒരു പാനിൽ എണ്ണ ചൂടാക്കി മാവിൽ ഓരോ കായയും മുക്കി എണ്ണയിൽ ഇട്ടു വറത്തു കോരുക.

 

ചമ്മന്തി

  • സവാള/ചെറിയ ഉള്ളി-ആവശ്യാനുസരണം  
  • മുളകുപൊടി - 1 സ്പൂൺ 
  • ഉപ്പ് 
  • വെളിച്ചെണ്ണ - 1 -2സ്പൂൺ  

 

ഒരു ജാറിൽ സവാള, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. പച്ച വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിച്ച് എടുക്കാം.

ശ്രദ്ധിക്കാൻ

  • ചെറിയ ഉള്ളിയാണ് കൂടുതൽ രുചി (വഴറ്റിയും ഉണ്ടാക്കാം)
  • സവാളയുടെ മുകളിലെ വെള്ള ഭാഗം കളഞ്ഞുവേണം അരയ്ക്കാൻ അല്ലെങ്കിൽ കയപ്പ് വരും.

English Summary : Kaya Bajji with Red Chilli Chutney.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com