ADVERTISEMENT

കേരളത്തിന്റെ തനത് വിഭവങ്ങളിൽ ഒന്നാണല്ലോ ഉണ്ണിയപ്പം. ചിക്കന്റെ വിവിധ രീതികൾ പരീക്ഷിക്കാൻ മലയാളികൾക്ക് വലിയ താൽപര്യമാണ്. ചിക്കൻ ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ..? ഇതാ രസികനൊരു രുചിക്കൂട്ട് പരിചയപ്പെടാം.

1) എണ്ണ - 2 ടേബിൾ സ്പൂൺ
2) സവാള - 2 എണ്ണം
3) പച്ചമുളക് ചതച്ചത് - 5 എണ്ണം
4) ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
5) മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
6) ഉപ്പ് - പാകത്തിന്
7) ചിക്കൻ വേവിച്ചു ചിക്കിയെടുത്തത് (ഉപ്പും മുളകും ചേർത്ത്) - 250 ഗ്രാം
8) മല്ലിയില - 3 തണ്ട്
9) പച്ചരി കുതിർത്തത് - 2 കപ്പ്‌
10) ചോറ് - 1 കപ്പ്
11) മുട്ട - 1
12) വെള്ളം - 1 കപ്പ്
13) ഉപ്പ്‌ - പാകത്തിന്

പാകം ചെയ്യുന്ന വിധം

1 മുതൽ 8 വരെ ചേരുവകൾ യഥാക്രമത്തിൽ വഴറ്റുക. മിക്സിയുടെ ജാറിൽ 9 മുതൽ 13 വരെ ചേരുവകൾ ചേർത്ത് ദോശ മാവിന്റെ അയവിൽ അരച്ചെടുക്കുക. ഈ അരച്ച കൂട്ടിലേക്കു വയറ്റിയ മസാല ചേർത്ത് ഇളക്കുക. 

ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. ഇതു കറി ഇല്ലാതെ രാവിലെ പ്രാതലിനും വൈകിട്ട് ചായക്കും രാത്രി അത്താഴത്തിനും കഴിക്കാൻ പറ്റിയ വിഭവം ആണ്.

English Summary : Chicken spicy unniyappam snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com