ADVERTISEMENT

ക്ഷീണവും ആലസ്യവും മാറ്റി ശരീരത്തിന് ഉന്മേഷം നൽകാൻ സുലൈമാനി കഴിഞ്ഞിട്ടേയുള്ളൂ മറ്റു പാനീയങ്ങൾ. എന്നാൽ ഉന്മേഷം തരുന്ന ഒരു പാനീയം എന്നതിനുമപ്പുറം നിരവധി ആരോഗ്യഗുണങ്ങൾ സുലൈമാനിയ്ക്കുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. വ്യത്യസ്തമായ രീതിയിൽ കൊടുത്താൽ കൊച്ചുകുട്ടികൾ പോലും സുലൈമാനി ഇഷ്ടത്തോടെ കുടിക്കും. രണ്ടു നിറങ്ങളിൽ ഒരു മാജിക് സുലൈമാനി തയാറാക്കാം.

 

ചേരുവകൾ

  • വെള്ളം - രണ്ടര കപ്പ് + അരക്കപ്പ്
  • തേയില - ഒരു ടീസ്പൂൺ
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ
  • ഏലയ്ക്ക - 2
  • ഗ്രാമ്പു - 2
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ.

 

തയാറാക്കുന്ന വിധം

രണ്ടര കപ്പ് വെള്ളത്തിൽ പഞ്ചസാര, ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി ഇവ ചേർത്ത്  അഞ്ചു മിനിറ്റ് വരെ തിളപ്പിക്കുക. മസാലകളുടെ മണം വെള്ളത്തിലേക്ക് നന്നായി പിടിച്ച് നിറം മാറി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.

മറ്റൊരു പാത്രത്തിൽ അരക്കപ്പ് വെള്ളം തിളപ്പിക്കുക. ഒരു ടീസ്പൂൺ തേയില ചേർത്ത് 3 മിനിറ്റ് തിളപ്പിക്കുക. അരിച്ച് മാറ്റിവയ്ക്കുക.

ഒരു ഗ്ലാസ്സിൽ മുക്കാൽഭാഗം വരെ പഞ്ചസാര വെള്ളം അരിച്ചു ഒഴിക്കുക.

ഒരു സ്പൂൺ ഉപയോഗിച്ച് തേയിലവെള്ളം മെല്ലെ ഗ്ലാസിന്റെ വശങ്ങളിൽ നിന്നും പഞ്ചസാര വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക. (ശക്തിയിൽ ഒഴിച്ചാൽ  കലങ്ങി പോകും)

ഇത് ചിത്രത്തിൽ കാണുന്നതുപോലെ രണ്ട് ലെയറായി തന്നെ ഇരിക്കും.

നാരങ്ങാനീര് ചേർത്ത് കഴിക്കാൻ ഇഷ്ടമുള്ളവർക്ക്  ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത്  ഇളക്കി കുടിക്കാവുന്നതാണ്.

 

English Summary : Magic Sulaimani Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com