ADVERTISEMENT

അവൽ ചേർത്തു തയാറാക്കുന്ന ലഡ്ഡുവിൽ രുചി മാത്രമല്ല ഗുണവും കൂടും.

 

ചേരുവകൾ

  • അവൽ - അരക്കിലോ
  • ഏലക്ക - മൂന്നെണ്ണം
  • ശർക്കര - കാൽ കിലോഗ്രാം
  • കപ്പലണ്ടി - കാൽ കപ്പ്
  • കസ്‌കസ് - 2 സ്പൂൺ
  • കൊപ്ര ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
  • ബദാം - കാൽ കപ്പ്
  • നെയ്യ് - 4 സ്പൂൺ
  • മുന്തിരി - കാൽ കപ്പ്

 

തയാറാക്കുന്ന വിധം

അവൽ ഒരു ചീന ചട്ടിയിൽ ഇട്ടു ചെറിയ തീയിൽ നന്നായി വറുത്തെടുക്കണം.

അത് മറ്റൊരു പാത്രത്തിലേക്കു മാറ്റിയ ശേഷം, ചീന ചട്ടിയിലേക്കു ഒരു സ്പൂൺ നെയ്യൊഴിച്ചു അതിലേക്കു ഉണക്ക തേങ്ങ, ബദാം ചെറുതായി അരിഞ്ഞത്, കസ്‌കസ് എന്നിവ നന്നായി വറുത്ത് പാത്രത്തിലേക്ക് മാറ്റുക. 

ചീന ചട്ടിയിൽ നിലക്കടല വറുത്ത് എടുക്കുക.

മിക്സിയുടെ ജാറിലേക്കു അവൽ, വറുത്തെടുത്ത ഉണക്ക തേങ്ങ, ബദാം, കസ്‌കസ്, നിലക്കടല, ഏലക്ക എന്നിവ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. 

പൊടിച്ച പൊടി ഒരു വലിയ പാത്രത്തിലേക്ക് മാറ്റി നെയ്യൊഴിച്ചു നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി മുന്തിരിയും വച്ച് അലങ്കരിച്ചു എടുക്കാം.

 

Content Summary : Quick easy govind ladoo recipe by Asha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com