ADVERTISEMENT

രുചിയോടെ കുടിക്കാൻ പറ്റിയ കട്ടൻ ചായക്കൂട്ട് വിഡിയോ യുട്യൂബിൽ വൈറലാണ്... ടേസ്റ്റ് ഒട്ടും കുറയാതെ വീട്ടിൽ കട്ടൻ ചായ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • വെള്ളം
  • ഏലക്ക 
  • പട്ട
  • വഴനയില
  • ചായപ്പൊടി
  • പഞ്ചസാര

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ഏലക്ക ചതച്ചത്, ഒരു ചെറിയ കഷണം പട്ട, ഒരു വഴനയിലയും (ഇടണ ഇല ) (bay leaf ) ചേർത്തു കൊടുക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കാവുന്നതാണ്.

 

വഴനയില ചേർക്കുന്നതു കൊണ്ടു തന്നെ ഇതിന്റെ മണം ഇരട്ടിയാണ്, പട്ടയുടെ സ്വാദ്,  അതുപോലെ ഏലക്കയുടെ രുചിയും മണവും കൂടി ചേരുമ്പോൾ രുചി പറയാനില്ല. പാൽചായ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ പാൽ ചേർത്തു കുടിക്കാം.

 

Content Summary : Black tea promotes concentration and focus and is an 'eye-opener' for the morning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com