ADVERTISEMENT

കാച്ചിൽ / കവത്തു ഇങ്ങനെ പല പേരിൽ അറിയപ്പെടുന്ന ഒരു കിഴങ്ങ്. ഇത് കൊണ്ട് നിരവധി നാടൻ പലഹാരങ്ങൾ തയാറാക്കാം. രുചികരമായി കാച്ചിൽ കുരുമുളക് ഇട്ടത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

 

  • കാച്ചിൽ / കാവത്ത്  - 1/2 കിലോഗ്രാം
  • തേങ്ങ - 1/2 കപ്പ്
  • കുരുമുളക് - 3 സ്പൂൺ
  • ചുവന്ന മുളക് - 4 എണ്ണം
  • കറിവേപ്പില - 3 തണ്ട്
  • ചെറിയ ഉള്ളി - 3 എണ്ണം
  • വെളിച്ചെണ്ണ - 2 സ്പൂൺ
  • കടുക് - 1 സ്പൂൺ
  • ചുവന്ന മുളക് - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്
  • ഉപ്പ് - 1 1/2 സ്പൂൺ

 

തയാറാക്കുന്ന വിധം

കാച്ചിൽ നാലായി മുറിച്ചു പ്രഷർ കുക്കറിൽ  മൂന്നു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കാം. ശേഷം തോൽ പൂർണ്ണമായും മാറ്റി വീണ്ടും നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

 

മിക്സിയുടെ ജാറിലേക്കു തേങ്ങ, കുരുമുളക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക.

അതിനുശേഷം ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ, ഒഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തതും അതിന്റെ ഒപ്പം ചതച്ചു വച്ചിട്ടുള്ള തേങ്ങയുടെ കൂട്ടും ചേർത്തു കൊടുത്തു നന്നായി വറുത്തെടുക്കുക.

 

ഇതൊന്ന് വറുത്ത് പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്കു വേവിച്ചു വച്ചിട്ടുള്ള കാച്ചിൽ മുറിച്ചതും കൂടി ചേർത്തു കൊടുക്കാം. ആവശ്യത്തിനു ഉപ്പും  കറിവേപ്പിലയും ചേർത്തു കുഴച്ചെടുക്കാം.

 

English Summary : Purple yam (Kachil)  is a tuberous root vegetable.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com