ADVERTISEMENT

അധികം എണ്ണയില്ലാത്ത സോഫ്റ്റ്  റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി എളുപ്പത്തിൽ തയാറാക്കുന്നത് എന്നു നോക്കാം.

ചേരുവകൾ

•വറുക്കാത്ത റവ  - 2 കപ്പ്
•വെള്ളം  - 3/4 - 1 ‌കപ്പ്
•ഉപ്പ്   - ആവശ്യത്തിന്
•എണ്ണ  - 1  ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം റവ നന്നായി പൊടിച്ചെടുക്കണം. ശേഷം ഇതിൽ ഉപ്പും വെള്ളവും ചേർത്തു നന്നായി കുഴയ്ക്കുക. ചപ്പാത്തി മാവിനേക്കാൾ  അയവിൽ കുഴയ്ക്കണം. ഇത് അഞ്ചു മിനിറ്റ് വച്ചതിനു ശേഷം ചെറിയ ഉരുളകളാക്കി പൂരിക്കു പരത്തിയെടുക്കുക.  അതുപോലെ നൈസായിട്ടു പരത്തി കൊടുക്കാം.  ഇത് ചൂട് ആയിട്ടുള്ള ഓയിലിൽ രണ്ടു വശവും ഫ്രൈ ചെയ്തെടുക്കാം. റവ കൊണ്ടുള്ള ഹെൽത്തി പൂരി തയാർ. ചൂടോടെ  കറി കൂട്ടി കഴിക്കാം. 

Content Summary : Rava poori easy breakfast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com