ADVERTISEMENT

ഹെൽത്തി മസാല പുട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ചോളപ്പൊടി -1 കപ്പ്‌
  • ഓട്സ് -1 കപ്പ്‌
  • ഉള്ളി -1/2 കപ്പ്‌
  • തക്കാളി -1/2 കപ്പ്‌ 
  • പച്ച മുളക് -3 എണ്ണം
  • കടുക് -1/2 ടീസ്പൂൺ
  • ചുവന്ന മുളക് -2 എണ്ണം
  • ഉഴുന്നു പരിപ്പ് -1 ടേബിൾ സ്പൂൺ 
  • ബീൻസ് -1/2 കപ്പ്‌
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്‌
  • കാബേജ് - 1/2 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 1/2 കപ്പ്‌ 
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ ചോളപ്പൊടി ഇട്ടു ചെറു തീയിൽ വറക്കുക. ചൂടായി വരുമ്പോൾ ഓട്സ് കൂടി ചേർത്തു വറുത്തെടുക്കുക.

ചോളം പുട്ടു പൊടിയാണെങ്കിൽ ഓട്സ് മാത്രം ചൂടാക്കി എടുത്താൽ മതിയാകും.

ഇത് ചൂടാറാൻ വയ്ക്കുക. ചോളപ്പൊടിക്കു പകരം ഗോതമ്പു പൊടിയും ഉപയോഗിക്കാവുന്നതാണ്.

 

മസാലയ്ക്കായി ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക. ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു വറക്കുക. ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റി എടുക്കുക. വഴറ്റി വരുമ്പോൾ തക്കാളി  ചേർത്തു കൊടുക്കുക. തക്കാളി വഴറ്റി വരുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. ബീൻസും കാരറ്റും കാബേജും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക. വെന്തു വരുമ്പോൾ തീ കെടുത്തി ചൂടാറാൻ വയ്ക്കുക.

 

നന്നായി തണുത്ത ശേഷം ചോളം ഓട്സ് മിക്സ്‌  കുറച്ചു തേങ്ങ ചേർത്തു കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. മസാല കൂടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു വെള്ളം തളിച്ചു പുട്ടിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. 10 മിനിറ്റ് അടച്ചു വച്ച ശേഷം പുട്ട് കുറ്റിയിൽ ഇട്ടു കൊടുത്തു ആവി കയറ്റി ഉണ്ടാക്കി എടുക്കാം.

നല്ല സോഫ്റ്റും ടേസ്റ്റും ആണ് ഈ പുട്ട്. ഇതിന്റെ കൂടെ വേറെ കറിയുടെ ആവശ്യം ഇല്ല.

 

Content Summary : Delicious and colourful dish prepared with lots of veggies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com