ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നല്ല ടേസ്റ്റി, ഹെൽത്തി ദോശയാണിത്.

ചേരുവകൾ

  • പച്ചരി - 2 കപ്പ്‌
  • ചുവന്ന മുളക് - 6 എണ്ണം 
  • കടല പരിപ്പ് - 1/2 കപ്പ്‌
  • ഉഴുന്നു പരിപ്പ് - 1/4 കപ്പ്‌
  • ജീരകം - 1 ടീസ്പൂൺ
  • കുരുമുളക് - 1 ടീസ്പൂൺ
  • കായപൊടി - 1 ടീസ്പൂൺ 
  • ഉള്ളി - 1 എണ്ണം
  • തേങ്ങ - 1/2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില

തയാറാക്കുന്ന വിധം

  • പച്ചരിയും മുളകും 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു  കുതിർക്കുക. 
  • രണ്ടു മണിക്കൂറിനു ശേഷം കടലപരിപ്പും ഉഴുന്നു പരിപ്പും ചേർത്തു 10 മിനിറ്റ് കൂടി കുതിർക്കുക.
  • മിക്സിയുടെ ബ്ലെൻഡറിൽ ഈ മിക്സ്‌ ചേർത്തു കുരുമുളകും ജീരകവും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക. 
  • തേങ്ങയും ഉള്ളിയും കറിവേപ്പിലയും  കൂടി ചതച്ചു ചേർക്കുക. 
  • മാവ് കുറച്ചു ലൂസ് ആയിട്ടാകണം ഇരിക്കേണ്ടത്.
  • ചൂടായ ദോശക്കല്ലിലേക്കു മാവൊഴിച്ചു പരത്തി കൊടുത്തു മുകളിൽ എണ്ണയോ നെയ്യോ ഒഴിച്ചു ചുട്ടെടുക്കാം.
  • ചട്ണിയുടെ കൂടെ കഴിക്കാവുന്നതാണ്.

Content Summary : Instant dosa is easy to prepare at home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com