ADVERTISEMENT

മാമ്പഴവും കേക്കും ചേർത്തൊരു ടേസ്റ്റി പുഡ്ഡിങ്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • പഴുത്ത മാങ്ങ - 2
  • വാനില കേക്ക് - 5 എണ്ണം
  • പാൽ -250 മില്ലിലിറ്റർ
  • ഫ്രഷ് ക്രീം - 250 മില്ലിലിറ്റർ
  • വിപ്പിങ്  ക്രീം - 400 മില്ലിലിറ്റർ
  • കസ്റ്റർഡ് പൗഡർ - 4 ടേബിൾസ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - 50 മില്ലിലിറ്റർ
  • പഞ്ചസാര - 6 ടേബിൾസ്പൂൺ
  • ജലാറ്റിൻ -2 പാക്കറ്റ് ( 1പാക്കറ്റ് - 5ഗ്രാം )
  • അണ്ടിപരിപ്പ്, ബദാം, പിസ്താ പൊടിച്ചത് - 4 ടേബിൾസ്പൂൺ
  • വെള്ളം - 1 കപ്പ്‌ ( ജലാറ്റിന് കുതിർക്കാൻ )

 

തയാറാക്കുന്ന വിധം

ഒരു മിക്സറിൽ പഴുത്ത മാങ്ങ ചേർത്തു മയത്തിൽ അരച്ചെടുക്കണം. ഒരു കപ്പ്‌ വെള്ളത്തിൽ ജലാറ്റിൻ 5 മിനിറ്റ് കുതിർത്തു വയ്ക്കാം. ഒരു സോസ് പാനിൽ പാലും ഫ്രഷ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, കസ്റ്റർഡ് പൗഡർ, പൊടിച്ചുവച്ച നട്സ് എന്നിവ ഇടത്തരം തീയിൽ കുറുകിവരുന്നതു വരെ ഇളക്കണം.

മറ്റൊരു സോസ്  പാനിൽ ജലാറ്റിൻ കുതിർത്തുവച്ചതും പഞ്ചസാരയും മാമ്പഴം അരച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. കുറുകി വരുന്നതു വരെ ഇളക്കണം.

പുഡ്ഡിങ് സെറ്റ് ചെയ്യാനായി ഒരു ഗ്ലാസ്‌ പാത്രത്തിൽ കേക്ക് കഷ്‌ണങ്ങൾ നിരത്തി അതിൽ ഇളം ചൂടുള്ള പാൽ ഒഴിക്കാം. ശേഷം കസ്റ്റർഡ് മിക്സിനു മുകളിൽ  ഒഴിക്കാം. ഇതിന്റെ മുകളിൽ വിപ്പ്ഡ് ക്രീം ചേർക്കാം. ഒടുവിൽ മാങ്ങ ജലാറ്റിൻ മിക്സ്‌ ചേർക്കാം. ചെറുതായി മുറിച്ച നട്സും വിപ്പിങ് ക്രീമും, മാങ്ങാ കഷ്ണങ്ങളും ചേർത്തു അലങ്കരിക്കാം. ഇത് ഒരു 8 മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ചതിനു ശേഷം കഴിക്കാം.

Content Summary : Mango musthani pudding, summer special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com